Times Kerala

യുവാക്കള്‍ സിംഹക്കൂട്ടത്തെ വിരട്ടിയോടിക്കുന്ന ദൃശ്യം വൈറലാവുന്നു | video

 

ഗാന്ധിനഗര്‍: ബൈക്കിലെത്തിയ യുവാക്കളുടെ സംഘം സിംഹക്കൂട്ടത്തെ ഭയപ്പെടുത്തിയോടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

ഗിര്‍ വന്യജീവി സങ്കേതത്തിലാണ് സിംഹങ്ങളുടെ നേര്‍ക്കുള്ള യുവാക്കളുടെ പരാക്രമം.ആണ്‍സിംഹങ്ങളും പെണ്‍സിംഹങ്ങളും കുഞ്ഞുങ്ങളും അടങ്ങിയ സംഘത്തെയാണ് ബൈക്കോടിച്ച് യുവാക്കളുടെ നാലംഗ സംഘം ഭയപ്പെടുത്തിയത്.

ഇന്നലെയാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബൈക്കിന്റെ വരവിലും ശബ്ദത്തിലും അസ്വസ്ഥരായി സിംഹങ്ങള്‍ വിരണ്ടോടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗുജറാത്ത് വനം വകുപ്പ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Topics

Share this story