Times Kerala

കന്യകാത്വം വില്‍പ്പനക്ക് വച്ച് വിദ്യാർത്ഥിനികള്‍ രംഗത്ത്; ലേലം തുടങ്ങുന്നത് 20,000 യൂറോയിൽ

 

കന്യകാത്വം ലേലത്തിന് വയ്ക്കുന്ന യുവതികളുടെ എണ്ണം അടുത്ത കാലത്തായി പെരുകിയിട്ടുണ്ട്.കന്യകാത്വ ലേലത്തിന് ഒരു ഇടവേളയ്ക്കു ശേഷം രണ്ട് ഡച്ച് വിദ്യാർത്ഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. 18 കാരിയായ ലോലയും 20കാരിയായ മോണിക്കയുമാണിവർ. ഇതിനായി തങ്ങളുടെ ചിത്രങ്ങളും ഇവർ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പണം നൽകുന്നവർക്ക് തങ്ങളുടെ കന്യകാത്വം വിൽക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. ലേലം തുടങ്ങുന്നത് 20,000 യൂറോയിലാണ്.

കുപ്രസിദ്ധമായ എസ്‌കോർട്‌സ് വെബ്‌സൈറ്റായ സിൻഡ്രെല്ലയിലാണ് ഇവര്‍ തങ്ങളുടെ കന്യാകത്വം വില്‍പ്പനക്കായി വച്ചിരിക്കുന്നത്. ഇത്തരത്തിൽ കന്യകാത്വം വിൽക്കാൻ തയ്യാറായി വരുന്ന യുവതികൾ കന്യകകൾ ആണെന്നുള്ളത് മെഡിക്കൽ ടെസ്റ്റിലൂടെ ഉറപ്പാക്കാറുണ്ടെന്നാണ് സിൻഡ്രെല്ല വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ തങ്ങളുട കന്യകാത്വം വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള ചെലവുകൾ നിറവേറ്റുമെന്നാണ് ലോലയും മോണിക്കയും വിശദീകരിക്കുന്നത്. ഇതിന് മുമ്പ് ബ്രിട്ടീഷുകാരിയായ ജാസ്മിൻ ഈ വെബ്‌സൈറ്റിലൂടെ തന്റെ കന്യകാത്വം വിൽക്കാനെത്തിയിരുന്നു.

സ്‌കൂൾ ചെലവുകൾ വഹിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമായ ഒരു ജീവിതം ഉണ്ടാക്കാനുമാണ് കന്യകാത്വം വിൽക്കാൻ താൻ തയ്യാരാകുന്നതെന്നാണ് ലോല വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ തനിക്ക് ഇതിൽ നിന്നും ലഭിക്കുന്ന പണം കുടുംബത്തിന്റെ പലവിധ കടങ്ങൾ വീട്ടാൻ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്നും ഈ സ്‌കൂൾ വിദ്യാർത്ഥിനി വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനുള്ള ചെലവ് വളരെ വലുതാണെന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താനാണ് താൻ കന്യകാത്വം വില്‍ക്കുന്നതെന്നാണ് 23കാരിയായ മോണിക്ക വെളിപ്പെടുത്തുന്നത്.

Related Topics

Share this story