Times Kerala

രാമച്ചത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

 
രാമച്ചത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

വേനൽ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ഔഷധിയാണ് രാമച്ചം. ഉശീരാസവം എന്ന ഉഷ്ണരോഗങ്ങൾക്കുള്ള ഔഷധി നിർമ്മിക്കുന്നത് രാമച്ചം ഉപയോഗിച്ചുകൊണ്ടാണ്. സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവർദ്ധക ഔഷധമായും രാമച്ചം ഉപയോഗിക്കുന്നുണ്ട്. വീടുകളിൽ എന്നും സൂക്ഷിച്ചുവയ്ക്കുന്നത് നല്ലതാണ്. വിയർപ്പിനെ ശമിപ്പിക്കുകയും വിയർപ്പിന്‍റെ ഗന്ധം കുറയ്ക്കുകയും ചെയ്യുന്നതാണ് രാമച്ചം ദാഹശമിനിയായി ഉപയോഗിക്കുന്നതിന്‍റെ കാരണം. ദഹനം വേഗത്തിലാക്കാനും ഇതുസഹായിക്കും. തളർച്ച കുറയ്ക്കും. വിയർപ്പ് ദുർഗന്ധം കുറയ്ക്കാൻ രാമച്ചം ദേഹത്ത് അരച്ചുപുരട്ടാറുമുണ്ട്. വ്രണങ്ങളും മറ്റും ഉണങ്ങുന്നതിനും രാമച്ചം പുരട്ടുന്നത് സഹായിക്കും. രാമച്ചം പുകയ്ക്കുന്നത് പണ്ടുകാലത്ത് വീടുകളിൽ ശീലമാക്കിയിരുന്നു. സുഗന്ധം നിറയ്ക്കാനും കൊതുകുശല്യവും കുറയ്ക്കുന്നതിനും ഗുണകരമാകും ഇത്. കുട്ടികളുള്ള വീടുകളിൽ രോഗാണുക്കളെ അകറ്റുന്നതിനും രാമച്ചം പുകയ്ക്കും.

Related Topics

Share this story