Times Kerala

കരിഷ്മ വീണ്ടും വിവാഹിതയാകുന്നു, വരന്‍ വ്യവസായി

 

ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു. മുംബെയിലെ പ്രമുഖ വ്യവസായി സന്ദീപാണ് വരന്‍.

സന്ദീപിന്‍റെയും രണ്ടാം വിവാഹമാണ്. സഞ്ജയ് കപൂറില്‍ നിന്ന് കരിഷ്മ അകന്ന ശേഷം സന്ദീപുമായി പ്രണയത്തിലായിരുന്നു. സന്ദീപ് വിവാഹമോചനം നേടിയതോടെ ഇവരുടെ വിവാഹം വൈകറ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

എന്നാല്‍ കരിഷ്മയും സന്ദീപും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഭിഷേക് ബച്ചനുമായുള്ള പ്രണയം തകര്‍ന്നതോടെയാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്.

ഭര്‍ത്താവിനെതിരെ കരിഷ്മ 2014ല്‍ സ്ത്രിപീഢന കേസ് നല്‍കിയിരുന്നു. 2016ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു.

Related Topics

Share this story