ഷെയ്നിന്‍റെ വിലക്ക്: ”അമ്മ” ഇടപെടും, ചർച്ച നാളെ
Dec 2, 2019, 21:08 IST
യുവ താരം ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ തറ സംഘടനായ ”അമ്മ’ ഇടപെടുന്നു .
നിര്‍ത്തി വച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സാധ്യതകള്‍ തേടി നിര്‍മ്മാതാക്കളുടെ സംഘടനയുമായി ”അമ്മ’ പ്രതിനിധികൾ നാളെ ചര്‍ച്ച നടത്തും. വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഷെയ്നിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന രീതിയിലാണ് ചര്‍ച്ച നടത്തുക.
അതേസമയം, ഷെയ്നിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് ”അമ്മ’ പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ”അമ്മ’ ഭാരവാഹികള്‍ ഒരിക്കല്‍ കൂടി ഈ വിഷയത്തിൽ ഇടപെടുന്നത്.