Times Kerala

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 
സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ തൊഴിലാളി ക്ഷേമബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിൽ സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. 2020 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂർത്തിയായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. താൽപര്യമുളളവർ വിദ്യാഭ്യാസം, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്നും ലഭിക്കുന്ന നിന്ന് ലഭിക്കുന്ന ബന്ധുത്വ സർട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, തൊഴിൽ ഭവൻ, വികാസ് ഭവൻ പി ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ പത്തിനകം അപേക്ഷ നൽകണം. ഫോൺ: 0487 2446545.

Related Topics

Share this story