കർഷകർക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു
പ്രളയത്തിൽ കൃഷിനാശം സംഭവിച്ച എടത്തിരുത്തി പഞ്ചായത്തിലെ കർഷകർക്ക് പച്ചക്കറിതൈകൾ, ടൂൾ കിറ്റ് എന്നിവ വിതരണം ചെയ്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓരോ ജെ.എൽ.ജി.ഗ്രൂപ്പ് കർഷകർക്കും 5000 രൂപയുടെ ടൂൾ കിറ്റും പച്ചക്കറിതൈകളുമാണ് വിതരണം ചെയ്തത്. 28 ജെ.എൽ.ജി ഗ്രൂപ്പുകൾക്കാണ് സഹായം ലഭിച്ചത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌ക്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.വി.മനോഹരൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഐഷാബി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീന വിശ്വൻ, വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ മോഹൻദാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജനി സത്യൻ, നീതു അരുൺദേവ് , ഷീജ സോമൻ എന്നിവർ സംസാരിച്ചു.