Times Kerala

കയ്പമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി.

 
കയ്പമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി.

സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകാരം കയ്പമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി. ആരംഭിച്ചു. ഉച്ചക്ക് 1 മുതൽ 5 വരെയാണ് ആഴ്ചയിൽ ആറ് ദിവസം സായാഹ്ന ഒ.പി. സൗകര്യം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച്ചകളിൽ ഒ.പി ഉണ്ടായിരിക്കില്ല. കയ്പമംഗലം പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു ഡോക്ടറേയും ഒരു സ്റ്റാഫ് നഴ്സിനെയും നിയമിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു സായാഹ്ന ഒ.പി.യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഖദീജ പുതിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അജീഷ നവാസ്, പഞ്ചായത്തംഗങ്ങളായ പി.എ.സജീർ, കെ.എ.സൈനുദ്ദീൻ, അഖില വേണി, ജിസിനി ഷാജി, ഫൗസിയ ഷെമീർ, മെഡിക്കൽ ഓഫീസർ ഡോ.അനു ബേബി, ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.ബിനോജ്, പി.വി. സുനിൽകുമാർ, എം.എം.സക്കീർ എന്നിവർ സംസാരിച്ചു.

Related Topics

Share this story