Nature

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം

പെല്‍വിക് മസിലുകള്‍ കണ്ടു പിടിയ്ക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി മൂത്രമൊഴിയ്ക്കുമ്പോള്‍ ഇടയില്‍ പെട്ടെന്നു നിര്‍ത്തുക. ഇതിനായി ഉപയോഗിയ്ക്കുന്ന മസിലുകളാണ് പെല്‍വിക് മസിലുകള്‍.ഈ മസിലുകള്‍ ലൂസാക്കുകയും ടൈറ്റാക്കുകയും ചെയ്യുക. അവ ടൈറ്റാക്കി അഞ്ചു സെക്കന്റിനു ശേഷം വേണം ലൂസാക്കാന്‍. മറ്റു ഭാഗങ്ങളിലെ മസിലുകളുടെ പ്രവര്‍ത്തനം തടസപ്പെടാതെ പെല്‍വിക് മസിലുകള്‍ മാത്രം കേന്ദ്രീകരിച്ചു വേണം ഇതു ചെയ്യാന്‍.

തുടക്കത്തില്‍ ഇത് നിലത്തു നിവര്‍ന്നു കിടന്നു ചെയ്യാം. ഇതു ശീലമായാല്‍ ഏതു ഘട്ടത്തില്‍ വേണമെങ്കിലും പെല്‍വിക് മസില്‍ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.ഇത് ചെയ്താല്‍ ഉടന്‍ ഫലം ലഭിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കരുത്. ഇതിന് അല്‍പനാളുകള്‍ പിടിയ്ക്കും. ഈ വ്യായാമം മുടക്കാതെ ചെയ്യുകയും വേണം.സ്ത്രീകള്‍ ഈ വ്യായാമം ചെയ്യുന്നത് രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കും. പ്രസവസമയത്തും ഇത് ഗുണം ചെയ്യും

സ്ത്രീകള്‍ സെക്‌സ് സമയത്ത് പെല്‍വിക് മസിലുകള്‍ ലൂസാക്കുകയും ടൈറ്റാക്കുകയും ചെയ്യുന്നത് പുരുഷന്മാര്‍ക്ക് സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.

prd
You might also like

Comments are closed.