Times Kerala

സൗജന്യ വന്ധ്യത ചികിത്സ പദ്ധതി ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ

 
സൗജന്യ വന്ധ്യത ചികിത്സ പദ്ധതി ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ

കുട്ടികൾ ഇല്ലാത്തവർക്ക് സർക്കാർ പദ്ധതിയായ ജനനിയിലൂടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുന്നു. സാമ്പത്തിക ബാധ്യത മൂലം പാതിവഴിയിൽ വന്ധ്യതാ ചികിത്സ അവസാനിപ്പിക്കേണ്ടിവരുന്ന സാധാരണ ജനങ്ങൾക്ക് ജനനി പദ്ധതി ഉപകാരപ്രദമാകും.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങളായ പോളിസിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം ,ഗർഭാശയ മുഴകൾ, എൻഡോമെട്രിയോസിസ്, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിവയ്ക്ക് ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്. തുടർച്ചയായ ഗർഭഛിദ്ര കേസുകളിലും, ഐവിഎഫ്, ഐസിഎസ്ഐ ചികിത്സാ രീതികൾ പരാജയപ്പെട്ടവരിൽ പോലും ചുരുങ്ങിയ കാലയളവിൽ ഹോമിയോപ്പതി ചികിത്സ ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്.
2012-ൽ കണ്ണൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലാണ് അമ്മയും കുഞ്ഞും എന്ന പേരിൽ വന്ധ്യതാ ചികിത്സ ആരംഭിച്ചത്. മികച്ച പ്രതികരണം ലഭിച്ചതോടെ മറ്റ് ജില്ലാ ഹോമിയോ ആശുപത്രികളിലേക്ക് ജനനി എന്ന പേരിൽ പദ്ധതി വ്യാപിപ്പിച്ചു. ചികിത്സയിലൂടെ സംസ്ഥാനത്ത് 2000 കേസുകളിൽ ഫലപ്രാപ്തിയുണ്ടായിട്ടുണ്ട്.
കേരള സർക്കാർ ഹോമിയോ വകുപ്പിന്റെ കീഴിൽ 2019 മുതൽ ജില്ലാ ഹോമിയോപ്പതി ആശുപത്രികളിൽ ജനനി ഫെർട്ടിലിറ്റി സെന്റർ ഒ.പി. ആ രംഭിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഒ പി യിൽ ലഭ്യമാണ്. സ്ത്രീ/ പുരുഷ വന്ധ്യതയുടെ കാരണങ്ങൾക്കുള്ള ചികത്സ, ബോധവത്ക്കരണം എന്നിവ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലഭ്യമാണ്. 0487 2389063 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Related Topics

Share this story