Times Kerala

ചൂൽ നിർമ്മാണവുമായി കുടുംബശ്രീ വയോജന അയൽക്കൂട്ടം

 
ചൂൽ നിർമ്മാണവുമായി കുടുംബശ്രീ വയോജന അയൽക്കൂട്ടം

പെരിഞ്ഞനം പഞ്ചായത്തിലെ ഉജ്ജ്വല കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ സംരംഭം ശ്രദ്ധേയമാകുന്നു. പുതുതലമുറയ്ക്ക് അന്യമായ ചൂൽ നിർമ്മാണവുമായാണ് പഞ്ചായത്തിലെ പത്താം വാർഡ് ഉജ്ജ്വല കുടുംബശ്രീ വയോജന അയൽക്കൂട്ടം രംഗഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ ബ്രാൻഡായ ‘കിത്ത് ആന്റ് കിൻ’ പദ്ധതിയിലൂടെയാണ് ഈർക്കിൽ ചൂൽ നിർമ്മിച്ച് വിപണനം നടത്തുന്നത്. 60 വയസ്സിന് മുകളിൽ പ്രായമായവരുടെ മാനസിക ഉല്ലാസവും, കൂട്ടായ്മയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നതാണ് കുടുംബശ്രീയുടെ വയോജന അയൽക്കൂട്ടം. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ. സച്ചിത്ത് നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ സുധീർ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി സുജാത, പഞ്ചായത്തംഗങ്ങളായ ടി പി അജയൻ, സരിത കണ്ണൻ, വിശാലാക്ഷി, ഷീല രാജഗോപാൽ എന്നിവർ പങ്കെടുത്തു.

Related Topics

Share this story