Times Kerala

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനശിൽപശാല

 
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനശിൽപശാല

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിലെ പ്ലേസ്‌മെന്റ് വിഭാഗം യൂത്ത് ഫോർ ജോബ് ഫൗണ്ടേഷനുമായി സഹകരിച്ച് എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യതയുളള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യമേഖലയിലെ മൾട്ടി നാഷണൽ കമ്പനികളിൽ റീട്ടെയിൽ, ബിപിഒ തുടങ്ങിയ മേഖലകളിൽ രണ്ടുമാസത്തെ തൊഴിൽ പരിശീലനവും പ്ലേസ്‌മെന്റും നൽകുന്ന സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. എറണാകുളത്ത് നടക്കുന്ന തൊഴിൽ പരിശീലനത്തിൽ ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. ഇത് സംബന്ധിച്ച ശിൽപശാല ഇന്ന് (ഡിസംബർ മൂന്നിന)് രാവിലെ 11 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എ എസ് അലാവുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. എംപ്ലോയ്‌മെന്റ് ഓഫീസർമാരായ എൻ ബി ശശികുമാർ, എം ജയശ്രീ ബീന തുടങ്ങിയവർ പങ്കെടുക്കും. താൽപര്യമുളളവർ നവംബർ 30 നകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487-2331016.

Related Topics

Share this story