Times Kerala

നിയമസഭാ സമിതി അഞ്ചിന് എറണാകുളത്ത്

 
നിയമസഭാ സമിതി അഞ്ചിന് എറണാകുളത്ത്

കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ഡിസംബർ അഞ്ചിന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആശുപത്രികൾ, സ്‌കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലുൾപ്പെടെ വിതരണം ചെയ്യുന്നത് പാറമടകളിൽ നിന്നും ശുദ്ധീകരിക്കാത്ത ജലമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിനാൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പും. വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്ന് നിർദേശങ്ങളും പരാതികളും സ്വീകരിക്കും. താത്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും നേരിട്ടെത്തി പരാതികളും നിർദേശങ്ങളും സമർപ്പിക്കാം.

Related Topics

Share this story