Times Kerala

ബാലചിത്രരചനാ മല്‍സരം ഡിസംബര്‍ ഏഴിന് എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കുളിൽ

 
ബാലചിത്രരചനാ മല്‍സരം  ഡിസംബര്‍ ഏഴിന് എറണാകുളം ഗവൺമെന്റ്   ഗേൾസ്  ഹൈസ്ക്കുളിൽ

കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്‍റെ 2019 ലെ ദേശീയ ബാലചിത്ര രചനാ മല്‍സരത്തിന്‍റെ ഭാഗമായി ഡിസംബര്‍ ഏഴിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ ജില്ലാതല മല്‍സങ്ങൾ നടക്കും. എറണാകുളം ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ആണ് ബാല ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദേശീയമായി അംഗീകരീച്ച വിഷയങ്ങള്‍ മല്‍സരസമയത്ത് അറിയിക്കുന്നതാണ്. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ ഒരുക്കുന്നതാണ്. പേസ്റ്റല്‍, ക്രയോണ്‍, വാട്ടര്‍കളര്‍ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

മല്‍സരവിജയികളുടെ രചനകള്‍ സംസ്ഥാനതല മൂല്യനിര്‍ണ്ണയത്തിനും തുടര്‍ന്ന് അര്‍ഹമായവ ദേശീയതലത്തിലും എത്തിക്കുന്നതാണ്. ജനറല്‍ വിഭാഗത്തില്‍ 5 വയസു മുതല്‍ 9 വയസുവരെയും, 10 മുതല്‍ 16 വരെയും രണ്ട് ഗ്രൂപ്പുകളും, ഭിന്നശേഷിവിഭാഗത്തില്‍ 5 മുതല്‍ 10 വയസുവരെയും, 11 മുതല്‍ 18 വയസു വരെയും രണ്ട് പ്രത്യേകഗ്രൂപ്പുകളും, അനുബന്ധ ഉപഗ്രൂപ്പുകളും ഉണ്ടായിരിക്കും. ഭിന്നശേഷിവിഭാഗക്കാര്‍ അതിനുള്ള സര്‍ട്ടിഫിക്കറ്റും, വയസ് തെളിയിക്കുന്ന രേഖകളും കൂടി നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ് ജില്ലാ ശിശുക്ഷേമസമിതി പത്രക്കുറിപ്പിൽ അറിയിച്ചു.

90204 09090

98460 17450

98473 22476

:childwelfareekm@gmail.com

ഡിസംബര്‍ ഏഴിന് രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. ജില്ലാമല്‍സരവിജയികളില്‍ 1, 2, 3 സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും, സര്‍ട്ടിഫി ക്കറ്റുകളും ശിശുക്ഷേമസമിതിയുടെ ഏറ്റവുമടുത്ത പൊതുപരിപാടിയില്‍ വെച്ച് വിതരണംചെയ്യുന്നതാണ്. സ്ക്കൂളില്‍നിന്നും ഓരോ ഗ്രൂപ്പിലും പെട്ട യോഗ്യരായവരെ മാത്രം പങ്കെടുപ്പിക്കേണ്ടതാണ്.

അപേക്ഷികേണ്ട അവസാന തീയതി 5.12.19.

Related Topics

Share this story