Times Kerala

നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി ട്രോള്‍ പെരുമഴ

 
നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി ട്രോള്‍ പെരുമഴ

തമിഴ് നടി നമിതയ്ക്ക് പകരം മലയാളത്തിന്റെ യുവസുന്ദരി നമിത പ്രമോദിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ പൊങ്കാല. തെന്നിന്ത്യന്‍ മാദക സുന്ദരിയായി അറിയപ്പെടുന്ന നടി നമിത അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ നമിതയ്ക്ക് ലഭിക്കേണ്ട വിമര്‍ശനങ്ങളും ആശംസകളും വന്ന് കൊണ്ടിരിക്കുന്നത് നമിത പ്രമോദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് ആയിരുന്നു.

പുലിമുരുകനിൽ വേഷമിട്ട് മലയാളിക്ക് പരിചിതായ നമിതയാണ് കഴിഞ്ഞദിവസം ബി ജെ പിയിൽ ചേർന്നത്. 2016ൽ എ.ഐ.ഡി.എം.കെ.യിൽ നമിത അംഗത്വം എടുത്തിരുന്നു. അന്ന്, മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത പാർട്ടിയിൽ ചേർന്നത്.

നമിത ബി ജെ പിയിൽ ചേർന്നെന്ന വാർത്ത എത്തിയതോടെ ശരിക്കും വിഷമിച്ചു പോയത് മലയാളത്തിന്‍റെ പ്രിയനടി നമിത പ്രമോദ് ആയിരുന്നു.

Related Topics

Share this story