വയനാട്ടിലെ കർഷകരല്ല, ‘SAVE THE DATE’ ആണ്.!!! ഇതിലും നല്ല വെഡ്‌ഡിങ് ഫോട്ടോ ഷൂട്ട് സ്വപ്നങ്ങളിൽ മാത്രം
ഇത് ‘SAVE THE DATE’ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്.ദിവസേന വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളാണ് പുറത്തു വരുന്നത്. ഫോട്ടോഗ്രാഫർമാരുടെ ദമ്പതികളും പുത്തൻ പരീക്ഷണങ്ങൾക്ക് മടിക്കുന്നില്ലെന്നതാന് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ വൈറലാകാൻ കാരണം. Pinnacle Event Planners എന്ന വെഡിങ് പ്ലാനേർസ് കമ്പനി ഈയിടെ പങ്ക് വെച്ച റാം & ഗൗരി എന്നീ വധു വരന്മാരുടെ ഗ്ലാമറസ് പ്രീ വെഡിങ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് തീർത്തത്. അതേസമയം ചിത്രത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചും ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഒടുവിൽ ഫോട്ടോ ഷൂട്ട് നടത്തിയ കമ്പനിയുടെ സിഇഒ തന്നെ വിശദീകരണവുമായി രംഗത്ത് എത്തുകയായിരുന്നു.
അത്തരത്തിൽ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കർഷകരുടെ വേഷത്തിലാണ് ദമ്പതികൾ ഷൂട്ടിൽ അഭിനയിക്കുന്നത്. ലഹിരു -മധു എന്ന ദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അതേസമയം, ഫോട്ടോഷൂട്ടിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. അമൽ മഹേഷ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ തന്റെ ഫേസ്‌ബുക്കിലൂടെ പങ്കു വച്ചിരിക്കുന്നത്.