Times Kerala

‘മാമാങ്കം’ ചിത്രത്തിലെ അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ പുറത്തുവിട്ടു !

 
‘മാമാങ്കം’ ചിത്രത്തിലെ അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ പുറത്തുവിട്ടു !

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. ചിത്രം ഡിസംബർ 12 ന് പ്രദർശനത്തിനെത്തുകയാണ്. 55 കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്. ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാസ്റ്റർ അച്യുതനാണ്. ചന്ദ്രോത്തിൽ ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് അച്യുതൻ അവതരിപ്പിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ചാവേറായാണ് അച്യുതൻ ചിത്രത്തിൽ എത്തുന്നത്. അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചു.

Related Topics

Share this story