Times Kerala

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്!

 
‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്!

രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. മിഥുൻ രമേശ്, ദിവ്യ പിളള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു മിനുട്ട് നാല് സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ വ്യത്യസ്ത ലുക്കിലാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.

ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ.എസ് എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Related Topics

Share this story