Times Kerala

കുവൈത്തില്‍ 30 വയസിനു താഴെയുള്ള വിദേശികള്‍ക്കു ജോലി ലഭിക്കില്ല

 

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളി നിയമനത്തില്‍ കര്‍ശന നിയന്ത്രണവുമായി കുവൈത്ത്. അടുത്ത വര്‍ഷം ജനുവരിയോടെ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് അധികൃതരുടെ തീരുമാനം. വകുപ്പ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പുതിയ നിയമമനുസരിച്ച് 30 വയസില്‍ താഴെയുള്ള ഡിപ്ലോമ, ബിരുദ, ബിരുദാന്തര ബിരുദക്കാരെ നിയമനത്തില്‍ ഉള്‍പ്പെടുത്തില്ല. 30 വയസ് പൂര്‍ത്തിയായ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയുമുള്ള വിദഗ്ധര്‍ക്കു മാത്രമേ ഇനി മുതല്‍ തൊഴില്‍ ലഭിക്കൂ.

അതേസമയം ജോലിക്കിടയില്‍ നേടിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല. റഗുലറായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നേടിയ സര്‍ട്ടിഫിക്കറ്റ് മാത്രമേ അംഗീകരിക്കുകയുള്ളൂ.

അതുകൂടാതെ ശുചീകരണ തൊഴിലാളികള്‍, കാവല്‍ ജോലിക്കാര്‍ അടക്കം ചില തൊഴിലുകള്‍ക്ക് ഇനിമുതല്‍ വിദേശികളെ നിയമിക്കില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.

 

Related Topics

Share this story