Times Kerala

സ്ഥിരം തൊഴിലുകൾ കരാർ നൽകുന്നത് അവസാനിപ്പിക്കണം : എച് എം എസ്

 

കൊല്ലം: സർക്കാർ അർദ്ധ സർക്കാർ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു തൊഴിലില്ലായ്മ പരിഹരിക്കണമെന്ന് എച് എം എസ് സംസ്ഥാന സെക്രട്ടറി എം കെ കണ്ണൻ അഭിപ്രായപ്പെട്ടു.എച് എം എസ് കൊല്ലം ജില്ലാ പ്രവർത്തക യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ഥിരം തൊഴിലുകൾ കരാർ നൽകുന്നത് അവസാനിപ്പിക്കണമെന്നും,ഷ്ഠിരം ജോലിക്കാർക്ക് നൽകുന്ന സേവന വേതന ആനുകൂല്യങ്ങൾ കരാർ തൊഴിലാളികൾക്കും നൽകണമെന്നും,ബോണസ്,പ്രോവിഡന്റ് ഫണ്ട് ,ഗ്രാറ്റുവിറ്റി തുടങ്ങിയവക്ക് നിച്ചയിചിട്ടുള്ള എല്ലാ പരിധികളും എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി എം പി പോളിറ്ബ്യുറോ അംഗവും കൊല്ലം മീറ്റർ കമ്പനി ചെയർമാനുമായ എം എച് ഷാരിയാർ പ്രെസംഗിച്ചു.എച് എം എസ് ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളായി ബെന്നി കോട്ടപ്പുറം (പ്രസിഡന്റ്),ആർതർ ലോറൻസ്,പണവില ബാബു,ജി ശങ്കരപ്പിള്ള,ഉദയകുമാർ, ആലപ്പാട് ദേവരാജൻ,ചക്കുവരക്കൽ കുറുപ്പ്,തലച്ചിറ വേണു,ബി രാജു,റെജി പത്തനാപുരം,രാജു മാടശ്ശേരി,കെ ജയകുമാർ (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.വിവിധ ആവശ്യങ്ങളുന്നയിച്ചു സംയുക്ത ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തിൽ 8 നു ന്യൂ ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യ കൺവൻഷനു യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Related Topics

Share this story