Times Kerala

ആമസോണ്‍ കാടുകള്‍ കത്തിക്കാന്‍ പണം ചെലവാക്കിയത് നടൻ ലിയനാര്‍ഡോ ഡികാപ്രിയോ? ആരോപണവുമായി ബ്രസീല്‍ പ്രസിഡന്റ്‌

 
ആമസോണ്‍ കാടുകള്‍ കത്തിക്കാന്‍ പണം ചെലവാക്കിയത് നടൻ ലിയനാര്‍ഡോ ഡികാപ്രിയോ? ആരോപണവുമായി ബ്രസീല്‍ പ്രസിഡന്റ്‌

ആമസോണ്‍ കാടുകള്‍ കത്തിക്കാന്‍ പണം ചെലവാക്കിയത് നടൻ ലിയനാര്‍ഡോ ഡികാപ്രിയോ ആണെന്ന ഗുരുതര ആരോപണവുമായി ബ്രസീല്‍ പ്രസിഡന്റ്‌ ജയിര്‍ ബോള്‍സൊനാരോ. ഫേസ്ബുക്ക് ബ്രോഡ്കാസ്റ്റിലൂടെയാണ് ജയിര്‍ ഇത്തരത്തിൽ ഗുരുതര ആരോപണം നടനെതിരെ നടത്തിയത്..

“ലിയണാര്‍ഡോ ഡികാപ്രിയോ, നിങ്ങള്‍ ആമസോണ്‍ കത്തിക്കുന്നവര്‍ക്കൊപ്പം കൂടിയിരിക്കുന്നു,” ജയിര്‍ പറഞ്ഞു. ബ്രസീലിനെതിരായ പ്രചാരണത്തിലാണ് നടനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആമസോണ്‍ കാടുകള്‍ കത്തിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ രംഗത്തുള്ളയാളാണ് ലിയനാര്‍ഡോ. പ്രശ്നത്തില്‍ പ്രസിഡന്റ്‌ എടുക്കുന്ന നിലപാടുകളെയും നടന്‍ വിമര്‍ശിച്ചിരുന്നു. ഇതാകാം ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കാൻ പ്രസിഡന്റിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

Related Topics

Share this story