രാജ്യത്തെ അഞ്ചു ദ്വീപുകളുടെ വികസനത്തിന് 160 ശതകോടി ദിനാറിന്റെ പദ്ധതിയുമായി കുവൈറ്റ്
കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ചുദ്വീപുകളുടെ വികസനത്തിന് 160 ശതകോടി ദിനാര്‍ ചെലവഴിക്കാന്‍ ആലോചിച്ച് കുവൈറ്റ്. ബുബ്യാന്, വര്‍ബ, ഫൈലക, മസ്കന്, ഒൗഹ എന്നീ ദ്വീപുകളുടെ വികസനത്തിനാണ് ഈ പദ്ധതി.
ടൂറിസം മേഖലയില്‍നിന്ന് പ്രതിവര്‍ഷം 40 ശതകോടി ദീനാര്‍ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ മുതല്‍മുടക്കിന് രാജ്യം തയാറാവുന്നത്. 2,00,000 തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
20 വര്‍ഷം കൊണ്ടുമാത്രമേ പദ്ധതി പൂര്‍ത്തിയാവൂ. ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ പരിശ്രമങ്ങളുണ്ടാവും. രാജ്യത്തേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം ഇരട്ടിയാക്കാന്‍ പദ്ധതി സഹായിക്കുമെന്ന് പദ്ധതി ആസൂത്രണ സമിതിയംഗം ഹനാന് അഷ്കാനി പറഞ്ഞു.
അമീര്‍ വിഭാവനം ചെയ്ത വിഷന്‍ 2035െന്റ ഭാഗമായാണ് ഈ ദ്വീപ് വികസന പദ്ധതി നടപ്പിലാക്കുക. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് എണ്ണയിതര വരുമാന മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് ഇത് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.