Times Kerala

അഴിമതിയാരോപണം: സൗദിയില്‍ രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍

 

സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണത്തെ തുടർന്ന് 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റില്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിരവധി മുന്‍ മന്ത്രിമാരും, സൗദി ബില്യണയര്‍ അല്‍ വലീദ് ബിന്‍ തലാനിയെയും അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിമാരും രാജകുമാരന്‍മാരും അഴിമതി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തിയത്.

Related Topics

Share this story