Times Kerala

ഐസിന്‍റെ നിയന്ത്രണത്തിലുള്ള അവസാന നഗരവും സഖ്യസേന പിടിച്ചെടുത്തു

 

ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെ അവസാന പട്ടണമായ അല്‍ ഖയീമയും സഖ്യസേന തിരിച്ചുപിടിച്ചു. കിഴക്കന്‍ പട്ടണമായ ദേറുല്‍ സോറില്‍ നിന്ന് ഐഎസിനെ പൂര്‍ണമായും തുരത്തിയതായി സിറിയന്‍ സേന വ്യക്തമാക്കി. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റാവ, അല്‍ ഖയീം എന്നീ പട്ടണങ്ങളിലാണ് സഖ്യസേന മുന്നേറ്റം നടത്തിയത്.

കുറഞ്ഞ സമയത്തിനുള്ളില്‍ ഭീകരരെ തുരത്തിയ സൈന്യത്തെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അഭിനന്ദിച്ചു. അതേസമയം സിറിയയുടെ അതിര്‍ത്തി പാതകളും സൈന്യം തിരിച്ചുപിടിച്ചു.

Related Topics

Share this story