Times Kerala

ബീഹാറിലെ ബഗുസരായിയില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു

 

പാട്‌ന: ബീഹാറിലെ ബഗുസരായിയില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഗംഗാനദിയുടെ തീരത്ത്, സിമരിയ ഘട്ടിലാണ് തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചത്. കാര്‍ത്തിക പൂര്‍ണിമയോട് അനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് എത്തിയ ഭക്തരാണ് മരണമടഞ്ഞത്. അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് ഭക്തര്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Related Topics

Share this story