Times Kerala

ഐ എഫ് എഫ് കെയ്ക്ക് ബദല്‍ ചലച്ചിത്ര മേള വരുന്നു

 

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്ര മേള ( ഐ എഫ് എഫ് കെ) യോടുളള പ്രതിഷേധത്തിന്‍റെ ഭാഗമായി നാല് ദിവസം നീണ്ടു നില്‍ക്കുന്ന ബദല്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് കാഴ്ച ഫിലിഃം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് സമീപം ലെനിന്‍ ബാലവാടിയിലാണ് കാഴ്ച ചലച്ചിത്ര വേദിയുടെയും നിറവ് ആര്‍ട്ട് മൂവീസിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ മേള സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്ന ആദ്യ നാല് ദിവസങ്ങളിലാണ് സമാന്തര മേളയ്ക്ക് കാഴ്ച ഇന്‍ഡി ഫെസ്റ്റ് ( കെ ഐ എഫ്) എന്നാണ് പേര്. മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും നിന്നുള്ള 12 ഇന്ത്യന്‍ ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക.

ചലച്ചിത്ര അക്കാഡമിയും ഐ എഫ് എഫ് കെയും സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതിനാലാണ് ഇങ്ങനെ പ്രതിഷേധിക്കുന്നത്. കാഴ്ച ചലച്ചിത്ര വേദി സെക്രട്ടറിയും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരനാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ ശ്രദ്ധിക്കപ്പെട്ട എന്നാല്‍ ഐ എഫ് എഫ് കെ അവഗണിച്ചതുമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ഉദ്ഘാടന ചിത്രം ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ ആണ് ഉദ്ഘാടന ചിത്രം. കാഴ്ച ചലച്ചിത്ര വേദി ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച് ജിജു ആന്‍റണി സംവിധാനം ചെയ്ത ഏലി ലമാ സബക്തനി, ഡോണ്‍ പാലത്തറയുടെ ‘വിത്ത്’, ഭാസ്കര്‍ ഹസാരികയുടെ ‘കൊത്തനോടി’ ബോബി ശര്‍മ ബറുവയുടെ ‘സൊനാര്‍ ബരന്‍ പഖി, ജയ് ചെങ്ങ് ദൌഹൂതിയുടെ ഹാന്ദൂക് ദി ഹിഡന്‍ കോര്‍ണര്‍, പത്മകുമാര്‍ നരസിംഹ മൂര്‍ത്തിയുടെ ബില്യന്‍ കളര്‍ ട്രൂ സ്റ്റോറി, പുഷ്പേന്ദ്ര സിംഗിന്‍റെ അശ്വസ്ഥാമ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

മേളയ്ക്കുളള പണം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്‍റെ പ്രിമിയര്‍ ഷോയിലൂടെ കണ്ടെത്തും. 500 രൂപ കൂപ്പണ്‍ വിതരണം ചെയ്ത് ചിത്രം പ്രദര്‍ശിപ്പിക്കും.

Related Topics

Share this story