Times Kerala

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: അഞ്ചു തവണ പിടിയിലായാല്‍ നാടുകടത്താന്‍ ആലോചനയുമായി കുവൈറ്റ്

 

കു​വൈ​ത്ത്​ സി​റ്റി: അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ചു​ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ടി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്താ​ന്‍ ആ​ലോ​ച​നയുമായി കുവൈറ്റ്. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പഠിക്കാന്‍ ആരംഭിച്ചു.

സീ​റ്റ്​ ബെ​ല്‍​റ്റ്​ ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്ക​ല്‍, ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം, ന​ട​വ​ഴി​യി​ലെ പാ​ര്‍​ക്കി​ങ്, റോ​ഡി​രി​കി​ല്‍ വാ​ഹ​നം നി​ര്‍​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​​ന്‍റെ പ​രി​ധി​യി​ലെ​ത്തി​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ഇടതടവില്ലാതെ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം നാ​ടു​ക​ട​ത്ത​ലി​നെ പ​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്. മേ​ല്‍​പ​റ​ഞ്ഞ കു​റ്റ​ങ്ങ​ള്‍​ക്ക്​ ര​ണ്ടു​മാ​സം വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

ഡ്രൈ​വ​റെ കൂ​ടാ​തെ മു​ന്നി​ലി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്‍ സീ​റ്റ്​ ബെ​ല്‍​റ്റ്​ ധ​രി​ക്കാ​ത്ത​തും വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന കു​റ്റ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ 15 ദീ​നാ​ര്‍ പി​ഴ​യും ഈ​ടാ​ക്കും.വാ​ഹ​നം എ​ടു​ത്തു​മാ​റ്റാ​നു​ള്ള ചെ​ല​വി​ലേ​ക്ക്​ 10 ദീ​നാ​ര്‍ അ​ധി​കം ഇൗ​ടാ​ക്കു​ക​യും ക​സ്​​റ്റ​ഡി​ലു​ള്ള ഓരോ ദി​വ​സ​ത്തി​നും ഒ​രു ദീ​നാ​ര്‍ വീ​തം ഈടാക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

 

Related Topics

Share this story