Times Kerala

ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡല്‍ മരണത്തിന് കീഴടങ്ങി

 

ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡല്‍ മരണത്തിന് കീഴടങ്ങി. 14 വയസുള്ള റഷ്യന്‍ മോഡല്‍ വ്‌ലാഡ ഡിസ്യൂബയാണ് മരിച്ചത്.

മോഡലിന് മസ്തികജ്വരം ബാധിച്ചിരുന്നതായി കണ്ടെത്തി. 12 മണിക്കൂര്‍ നീണ്ടുനിന്ന ഫാഷന്‍ ഷോയ്ക്കിടയിലാണ് വ്‌ലാഡ തളര്‍ന്നുവീണത്. കടുത്ത പനിയും തളര്‍ച്ചയും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

തളര്‍ന്ന് വീണ വ്‌ലാഡയെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ട് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ വ്‌ലാഡ നിര്‍ബന്ധിതയായിരുന്നുവെന്ന് ആരോപണമുണ്ട്. റഷ്യയില്‍ നിന്നും 14നും 16നും ഇടയില്‍ പ്രായമുള്ള നിരവധി മോഡലുകള്‍ ചൈനയിലെത്തുന്നുണ്ട്. ഇവര്‍ പരസ്യകമ്പനികളുടെ ചൂഷണത്തിന് ഇരകളാകുന്നുവെന്ന ആരോപണം ഇതോടെ ശക്തിപ്രാപിച്ചിട്ടുണ്ട്.

Related Topics

Share this story