Times Kerala

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മല്‍സരം കൊച്ചിയില്‍

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നടക്കും. ഈ മാസം 17ന് കേരള ബ്ളാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മല്‍സരം നടക്കേണ്ടിയിരിക്കുന്നത്.

ഐ എസ് എല്‍ സെമി ഫൈനല്‍ വേദികള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വേദി മാറ്റം. ഉദ്ഘാടന മല്‍സരം കൊല്‍ക്കത്തയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.

അതേസമയം അടുത്ത ഫെബ്രുവരി 9ന് കൊച്ചിയില്‍ നടക്കേണ്ട മല്‍സരം കൊല്‍ക്കത്തയിലേക്ക് മാറ്റും. കൊച്ചിയിലെ രണ്ടാമത്തെ മല്‍സരം 24ന് കേരള ബ്ളാസ്റ്റേഴ്സും പുതിയ ടീമായ ജാംഷഡ്പൂര്‍ എഫ് സിയും തമ്മിലാണ്.

Related Topics

Share this story