Times Kerala

ചാവക്കാട്ട് ഇന്ന് ഹർത്താൽ

 

ചാവക്കാട്: പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് മണലൂർ നിയോജകമണ്ഡലത്തിലും ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും സിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

സ്കൂൾ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് മർദിച്ച ചാവക്കാട് എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ പോലീസ് സ്റ്റേഷൻ ഉപരോധം സംഘർഷത്തിൽ കലാശിച്ചിരുന്നു.

Related Topics

Share this story