Times Kerala

ജിമ്മി ജോര്‍ജ് പുരസ്കാരം ഒ.പി ജയ്ഷക്ക്

 

പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 29ാമത് ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ പുരസ്കാരം ഒളിമ്പ്യന്‍ അത്ലറ്റ് ഒ.പി ജയ്ഷക്ക്. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഡിസംബര്‍ രണ്ടിന് പേരാവൂര്‍ ജിമ്മിജോര്‍ജ് സ്പോര്‍ട്സ് അക്കാഡമിയില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി. പുരസ്കാരം സമ്മാനിക്കും. ഒരു പതിറ്റാണ്ട് കാലത്തെ ദേശിയ- അന്തര്‍ദേശിയ മത്സരങ്ങിലെ നേട്ടങ്ങളാണ് പരസ്ക്കത്തിനായി ജയ്ഷയെ തിരഞ്ഞെടുക്കാന്‍ സഹായിച്ചത്.

ജോസ് ജോര്‍ജ് ചെയര്‍മാന്‍, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവ പ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

വേണുഗോപാലന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകളാണ് വയനാട് തൃശ്ശിലേരി സ്വദേശിനിയായ ജെയ്ഷ. നിലവില്‍ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ് ജെയ്ഷ.  2013ലെ ജി വി രാജ അവാർഡും ജയ്ഷക്ക് ലഭിച്ചിട്ടുണ്ട്.

Related Topics

Share this story