Times Kerala

സഹകരണം മെച്ചപ്പെടുത്തല്‍: ചൈന,റഷ്യ പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി 

 

ബെയ്ജിംഗ്: ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാംഗും റഷ്യൻ പ്രധാനമന്ത്രി ഡിമിത്രി മെതദേവും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ചർച്ച ചെയ്തെന്നാണ് വിവരം.

നയതന്ത്ര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പദ്ധതികൾ ആവിഷ്കരിക്കുന്നതിനും പ്രധാനമന്ത്രിമാർ തമ്മിൽ നിരന്തരം ചർച്ചകളും കൂടിക്കാഴ്ചകളും നടത്താൻ തീരുമാനമായി. 19ാമത് സിപിസി നാഷണൽ കോൺഗ്രസ് സംബന്ധിച്ചും ലീ, മെതദേവിനെ അറിയിച്ചെന്നാണ് വിവരം.മൂന്ന് ദിവസം നീളുന്ന ചൈന സന്ദർശം നടത്തുന്ന മെതദേവ് ബുധനാഴ്ച റഷ്യയിലേക്ക് മടങ്ങും.

Related Topics

Share this story