Times Kerala

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വിവാഹ സംഘത്തിലെ 5 പേര്‍ കൊല്ലപ്പെട്ടു; 22 പേര്‍ക്ക് പരിക്ക്

 

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ ഷാ പൂരില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. 22ഓളം പേര്‍ക്ക് പരിക്കേറ്റു. ഷാ പൂരിലെ ഖാത്തോലെ ഗ്രാമത്തിലാണ് ദാരുണമായ അപകടം ഉണ്ടായത്. നാലു സ്ത്രീകളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. വിവാഹ സംഘം ട്രാന്‍സ്‌ഫോര്‍മറിനടുത്തു കൂടി പോകുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിനകത്തു നിന്നുള്ള ഓയില്‍ അടുത്തുള്ള ആളുകളിലേക്ക് ചിതറിത്തെറിച്ചതാണ് അപകടത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചത്. പൊള്ളലേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അപകട സ്ഥലം സന്ദര്‍ശിച്ച ജില്ലാ അധികാരികളും പോലീസും

Related Topics

Share this story