Times Kerala

മദ്യപിച്ച് ഒൗദ്യോഗിക വാഹനം ഉപയോഗിച്ച ഐജി ജയരാജിന് സസ്പെൻഷൻ

 

തിരുവനന്തപുരം: മദ്യപിച്ച് ഒൗദ്യോഗിക വാഹനത്തിൽ അപകടകരമായ വിധത്തിൽ സഞ്ചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജന് സസ്പെൻഷൻ. സംഭവത്തിൽ ഐജിയുടെ ഡ്രൈവറായ പോലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചത്.

Related Topics

Share this story