Times Kerala

മിഡില്‍ ഈസ്റ്റിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബായ് മുന്നില്‍

 

ദുബായ്: ദുബായ് നഗരം എന്നും റെക്കോര്‍ഡുകളിലും വികസനത്തിലും ഒന്നാമതാണ്. മിഡില്‍ ഈസ്റ്റിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബൈ ഒന്നാമതെത്തി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍നിര വിമാന സര്‍വീസിനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പുരസ്‌കാരവും ദുബൈ തന്നെ കരസ്ഥമാക്കി.

എമിറേറ്റ്‌സ് സര്‍വീസാണ് മുന്‍നിര വിമാന സര്‍വീസിനുള്ള പുരസ്‌കാരം നേടിയത്. ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള അംഗീകാരം നേടിയത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയാണ്. ദുബൈയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഏതാണ്ട് 400 ഓളം വിനോദസഞ്ചാര നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ നിരവധി മേഖലകളിലെ പ്രശസ്തര്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. മല്‍സരത്തില്‍ വിജയികളായവര്‍ ഡിസംബര്‍ 10ന് വിയറ്റ്‌നാമില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുക്കും.

Related Topics

Share this story