Times Kerala

കടന്നൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു

 

തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു. മാറനല്ലൂർ പിറത്തവിള വീട്ടിൽ സുധാകരന്റെ ഭാര്യ സുമതിയാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിന് സമീപത്തു വച്ചായിരുന്നു സുമതിയെ കടന്നൽ ആക്രമിച്ചത്. സമീപത്തെ പുരയിടത്തിൽ ആടിന് തീറ്റ ശേഖരിക്കാൻ പോകുമ്പോൾ കടന്നൽ കൂട് പൊട്ടി തറയിൽ വീണ് കിടന്നതറിയാതെ അതിൽ ചവിട്ടുകയായിരുന്നു.

കൂട്ടത്തോടെയുള്ള കടന്നലിന്റെ ആക്രമണത്തിൽ അവശനിലയിലായ സുമതിയെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാത്രി 11.45 ഓടെ മരണമടഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മകൾ: പരേതയായ സുചിത്ര.

Related Topics

Share this story