Times Kerala

ബസ് കാത്തു നില്‍ക്കെ കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

 

ബസ് കാത്തുനില്‍ക്കെ കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കരിവേടകം ആലുങ്കലിലെ മാര്‍ട്ടിന്‍ മിനി എന്നിവരുടെ മകളും ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായിരുന്ന ആല്‍ഫി മാര്‍ട്ടിനാണ് (17) കഴിഞ്ഞ ദിവസം സന്ധ്യയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരിയണ്ണിയില്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന ആല്‍ഫി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ തലയ്ക്കുപരുക്കേറ്റ ആല്‍ഫി കഴിഞ്ഞ ദിവസം വരെ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആല്‍ഫിയെ ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കിയിരുന്നു.

Related Topics

Share this story