Times Kerala

പത്മാവതിയിലെ ഗാനത്തില്‍ ദീപിക ധരിച്ചത് 30 ലക്ഷത്തിന്‍റെ ലഹങ്ക

 

സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രം പത്മാവതിയിലെ ‘ഗൂമര്‍’ ഗാനത്തെ കുറിച്ചുള്ള അണിയറ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഗാനരംഗത്ത് രജപുത്ര രാജകുമാരിയായി പ്രത്യക്ഷപ്പെടുന്ന ദീപിക പദുക്കോണിന്‍റെ വേഷത്തെ പറ്റിയാണ് പുതിയ ചര്‍ച്ചകള്‍. റിമ്പിളും ഹര്‍പ്രീത് നരൂലയും ഡിസൈന്‍ ചെയ്ത രജപുത്ര വേഷത്തിന് 30 ലക്ഷം രൂപയാണ് വില.

സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസില്‍ മാധുരി ദീക്ഷിത് അവതരിപ്പിച്ച ‘കാഹേ ഛേഡ് മോഹേ’ എന്ന ഗാനരംഗത്തിലെ വേഷത്തിന് ശേഷം ചര്‍ച്ചയാകുന്ന വേഷമാണ് ദീപികയുടേത്. ഏകദേശം 30 കിലോഗ്രാമോളം ഭാരമുള്ള ലഹങ്കയായിരുന്നു ദീപിക ധരിച്ചിരുന്നത് എന്നാണ് അണിയറ സംസാരം. ഇത്രയും ഭാരമുള്ള വേഷത്തില്‍ ചുരുങ്ങിയത് 66 തവണയെങ്കിലും കറങ്ങുന്ന ചുവടുകള്‍ ദീപികയ്ക്ക് ചെയ്യേണ്ടതായി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

തന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഗാന ചിത്രീകരണമായിരുന്നു പത്മാവതിയിലേതെന്ന് ദീപികയും സാക്ഷ്യപ്പെടുത്തുന്നു. ഡിസംബര്‍ 1ന് ചിത്രം റിലീസ് ചെയ്യും.

Related Topics

Share this story