Times Kerala

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് ഈ ഗുണങ്ങള്‍ ഉണ്ടോന്നു ശ്രദ്ധിക്കാറുണ്ടോ?

 

സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും ഉള്ളതാണ്, ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന ചൊല്ല് നിങ്ങള്‍ക്കെപ്പോഴെങ്കിലും ശെരിയാണെന്ന് തോന്നീട്ടുണ്ടോ?; നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന എല്ലാ കാര്യങ്ങളെല്ലാം നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ അംഗീകരിക്കാറുണ്ടോ?, അതിന് അവര്‍ നിങ്ങളെ അഭിനന്ദിക്കാറുണ്ടോ?,  ഇല്ലെങ്കിൽ നിങ്ങളുടെ സൗഹൃദം ശെരിയല്ല എന്ന്‍ വേണം മനസിലാക്കാൻ. അത്തരക്കാര്‍ എപ്പോഴും അവരുടെ ജീവിതത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങൾ ആകാംക്ഷയോടെ പറയുന്ന കാര്യങ്ങൾ സശ്രദ്ധം ശ്രവിക്കാൻ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ആകുന്നില്ലെങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സുഹൃത്തിനു ആത്മാര്‍ത്ഥതയില്ല.

നിങ്ങൾക്ക് അനാവശ്യമായ മാനസിക സമ്മര്‍ദ്ദം നൽകുന്ന സുഹൃത്തിനെ പൂര്‍ണമായി സുഹൃത്തെന്ന് വിളിക്കാനുള്ള അര്‍ഹത ഇല്ലേയില്ല. കാരണം നിങ്ങൾ എപ്പോഴും സമാധാനപരമായി ജീവിക്കണമെന്നാണ് നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ കരുതുക. ആ കരുതൽ നിങ്ങളുടെ സുഹൃത്തിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ ആ സുഹൃത്തിനെ ഒഴിവാക്കിയേക്കു.

നിങ്ങളിൽ നിന്ന് അനായാസേന കിട്ടുന്നതെല്ലാം എല്ലാം എടുക്കുകയും തിരിച്ചൊന്നും തരാതിരിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളും നിങ്ങളുടെ സുഹൃദ് വലയത്തിലുണ്ടാകും. ഇത്തരക്കാരെയും അൽപം അകറ്റി നിര്‍ത്തേണ്ടതാണ്. പോസിറ്റീവായി ചിന്തിക്കാനറിയാത്ത എല്ലാ കാര്യങ്ങളെയും നെഗറ്റീവായി കാണുന്ന സുഹൃത്തിനെ പരിചയമില്ലേ, അവരും ഇതേ ഗണത്തിൽ പെട്ടത് തന്നെയാണെന്നാണ് പറയപ്പെടുന്നത്. ചില സുഹൃത്തുക്കളെ കാണുമ്പോൾ തന്നെ ഉള്ളിൽ ചെറുഭീതി ജനിക്കുന്നുണ്ടെങ്കിൽ അവരെയും നാം ജീവിതത്തിൽ നിന്ന് അകറ്റി നിര്‍ത്തേണ്ടതാണ്.

നല്ല സൗഹൃദം ജന്മത്തിന്റെ അല്ലെങ്കില്‍ ജീവിതത്തിന്റെ തന്നെ മുതല്‍ക്കൂട്ടാണ്.

Related Topics

Share this story