Times Kerala

സൗദിയിൽ വനിതകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി

 

റിയാദ്: സൗദിയിൽ വനിതകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയായി. 2018 മുൽ ഇത് നിലവിൽ വരുമെന്നാണ് വിവരം. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്.

സൗദിയിൽ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമർശനം നേരത്തെ ശക്തമായിരുന്നു. വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്കിക്കൊണ്ട് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഈ വിമർശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്.

Related Topics

Share this story