Times Kerala

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കിരീടത്തില്‍ മുത്തമിട്ട്‌ ഇംഗ്ലണ്ട്

 

കോല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം. അണ്ടര്‍ 17 ലോകകപ്പിന്‍റെ കന്നിക്കിരീടമെന്ന അത്മാഭിമാനം നെഞ്ചിലേറ്റിയാണ് ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് വിമാനം കയറുക. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇംഗ്ലണ്ട് കുട്ടികളുടെ ലോകകപ്പില്‍ കിരീടം കയ്യടക്കിയത്. ഈ വര്‍ഷം നടന്ന യൂറോ അണ്ടര്‍ 17ല്‍ ഷൂട്ടൗട്ടിലൂടെ തങ്ങളുടെ കിരീടം തട്ടിയെടുത്ത സ്പാനിഷുകാരോടുള്ള പ്രതികാരം തീര്‍ക്കാനുംകൂടിയായിരുന്നു ഇംഗ്ലണ്ട് പടയൊരുക്കം.

Related Topics

Share this story