Times Kerala

ലോകകപ്പിൽ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ? ഇനി മണിക്കൂറുകൾ മാത്രം ബാക്കി

 

ലോകഫുട്ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊൽക്കത്തിയിൽ അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലോകം മുഴുവൻ കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്.

അണ്ടർ 17 ഫുട്ബാളിൽ ഇതാദ്യമായാണ് യൂറോപ്യൻ ഫൈനലിന് കളമൊരുങ്ങുന്നത്. മുൻപ് നാല് തവണ സ്പെയിൻ ഫൈനലിറങ്ങിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ലോകകപ്പ് സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകാൻ അവർക്കായിട്ടില്ല. അതേസമയം, ഫുട്ബാളിന്റെ പിതാമഹന്മാരായ ഇംഗ്ലണ്ട് ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്.

അവകാശ വാദങ്ങളൊന്നും ഉന്നയിക്കാനില്ലെങ്കിലും സ്പെയിനും ഇംഗ്ലണ്ടും ലോകഫുട്ബാളിൽ ശക്തരായ സാന്നിധ്യമാണ് . വ്യത്യസ്തമായ ശൈലിയിൽ പന്ത് തട്ടുന്ന ശകതരാണ് ഇരുടീമുകളും. പ​ന്തി​ന്മേ​ൽ മേ​ധാ​വി​ത്വം നേ​ടു​ന്ന പൊ​സ​ഷ​ൻ ഗെ​യി​മി​ൽ അ​ധി​ഷ്​​ഠി​ത​മാ​ണ്​ സ്​​പാ​നി​ഷ്​ ശൈ​ലിയെ​ങ്കി​ൽ മു​ന​കൂ​ർ​ത്ത പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും അ​ടി​യു​റ​ച്ച ​പ്ര​തി​രോ​ധ​വും കോ​ർ​ത്തി​ണ​ക്കു​ന്ന സ​മ​തു​ലി​ത​മാ​യ ഗെ​യി​മാ​ണ്​ ഇം​ഗ്ല​ണ്ട്​ ഫ​ല​പ്ര​ദ​മാ​യി പ​യ​റ്റു​ന്ന​ത്. ആദ്യമായി കപ്പ് തേടി ഇരു ടീമുകളും ഇറങ്ങുമ്പോൾ ഇന്ന് സാൾട് ലേക്കിലെ പച്ചപുൽ മൈതാനത്തിനു തീപിടിക്കുമെന്ന് ഉറപ്പ്.

മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ബ്രസീൽ – മാലി പോരാട്ടവും ഇന്ന് നടക്കും.

Related Topics

Share this story