Times Kerala

സെല്‍ഫി ദുരന്തം വീണ്ടും; യുവതികള്‍ പുഴയില്‍ വീണ് മരിച്ചു

 

ഭുവനേശ്വര്‍: രാജ്യത്ത നടുക്കി വീണ്ടും ‘സെല്‍ഫി ദുരന്തം’. പുഴയില്‍ വീണാണ് സഞ്ചാരികളായ രണ്ട് യുവതികള്‍ മരിച്ചത്. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം.

ആന്ധ്ര പ്രദേശ് വിശാഖപട്ടണം സ്വദേശി ഇ.ജ്യോതി (27), വിസിയനഗരം സ്വദേശി എസ്.ശ്രീദേവി (23) എന്നിവരാണു മരിച്ചത്. പുഴയിലെ പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതികള്‍ കാല്‍വഴുതി പുഴയിലേക്കു വീണതെന്നു രായഗഡ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആര്‍.കെ.പത്രോ പറഞ്ഞു.

പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.

Related Topics

Share this story