Times Kerala

മും​ബൈ​യി​ൽ ഏ​ഴു കോ​ടി​യു​ടെ വി​ദേ​ശ​നി​ർ​മി​ത സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

 

മും​ബൈ: മും​ബൈ​യി​ൽ നി​കു​തി വെ​ട്ടി​ച്ച് ഇ​റ​ക്കു​മ​തി ചെ​യ്ത 6.92 കോ​ടി​യു​ടെ വി​ദേ​ശ​നി​ർ​മി​ത സി​ഗ​ര​റ്റ് പി​ടി​കൂ​ടി. ഇ​ന്തോ​നേ​ഷ്യ​ൻ നി​ർ​മി​ത​മാ​യ ഗു​ദാം​ഗ് ഗ​രം എ​ന്ന സി​ഗ​ര​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഭീ​വ​ൻ​ഡി​യി​ലെ ഒ​രു ഫ്ളാ​റ്റി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ്(​ഡി​ആ​ർ​ഐ) ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ർ​മി​ച്ച​വ​യാ​ണ് ഈ ​സി​ഗ​ര​റ്റു​ക​ളെ​ന്ന് ഡി​ആ​ർ​ഐ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സി​ഗ​ര​റ്റ് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story