Times Kerala

ഗൗരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

 

തിരുവനന്തപുരം: കൊല്ലത്തെ സ്വകാര്യ സ്കൂളിലെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച ഗൗരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നൽകി. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രദേശിക തലത്തിൽ നടക്കുന്ന അന്വേഷണത്തിലെ അതൃപ്തിയും മുഖ്യമന്ത്രിയെ അറിയിച്ചതായി കുട്ടിയുടെ പിതാവ് പ്രസന്നകുമാർ പറഞ്ഞു.

കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രസന്നകുമാർ പറഞ്ഞു.

Related Topics

Share this story