Times Kerala

ഛത്തീസ്ഗഢില്‍ സുരക്ഷാ സേന മൂന്നു നക്‌സലുകളെ വധിച്ചു

 

രാജ്‌നന്ദഗോണ്‍: ഛത്തീസ്ഗഢിലെ രാജ്‌നന്ദഗോണ്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് നക്‌സലുകളെ വധിച്ചു. കോപന്‍കട്ക ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടലെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍.

ആന്റി നക്‌സല്‍ ഓപറേഷന്റെ ഭാഗമായി സുരക്ഷാസേന വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസുമായി ചേര്‍ന്നുള്ള സംയുക്ത തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്.

Related Topics

Share this story