Times Kerala

രാ​ഷ്‌​ട്ര​പ​തി നാ​ളെ സം​സ്ഥാ​ന​ത്ത്

 

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ദി​ദ്വി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി നാ​ളെ സം​സ്ഥാ​ന​ത്തെ​ത്തും.27ന് ​ഉ​ച്ച​യ്ക്ക് 2.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം വൈ​കി​ട്ട് 3.30ന് ​പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി പ​ദ്ധ​തി​യി​ലെ ആ​ദ്യ സ​ര്‍ക്കാ​ര്‍ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​ഖ്യാ​പ​ന​വും നി​ര്‍വ​ഹി​ക്കും. പി​ന്നീ​ട്, അ​ദ്ദേ​ഹം രാ​ജ്ഭ​വ​നി​ലെ​ത്തും. വൈ​കി​ട്ട് 5.50ന് ​വെ​ള്ള​യ​മ്പ​ലം സ​ര്‍ക്കി​ളി​ലെ അ​യ്യ​ങ്കാ​ളി പ്ര​തി​മ​യി​ല്‍ രാ​ഷ്‌​ട്ര​പ​തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
വൈ​കി​ട്ട് ആ​റി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​രി​നാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ട​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​നു​ശേ​ഷം എ​ട്ടു മ​ണി​ക്ക് ഗ​വ​ര്‍ണ​ര്‍ ഒ​രു​ക്കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം രാ​ത്രി രാ​ജ്ഭ​വ​നി​ല്‍ ത​ങ്ങും. 28ന് ​രാ​വി​ലെ 9.45ന് ​പ്ര​ത്യേ​ക​വി​മാ​ന​ത്തി​ല്‍ രാ​ഷ്‌​ട്ര​പ​തി കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും. 28 ന് ​രാ​വി​ലെ 11 ന് ​കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​ഡ​ല്‍ഹി​യി​ലേ​ക്ക് മ​ട​ങ്ങും.

Related Topics

Share this story