Times Kerala

കര്‍ണാടകത്തില്‍ ബൈക്കുകളിലെ പിന്‍സീറ്റ് യാത്ര നിരോധിക്കുന്നു

 

ബെംഗളൂരു: കര്‍ണാടകത്തില്‍ ബൈക്കുകളിലെ പിന്‍സീറ്റ് യാത്ര നിരോധിക്കുന്നു. 100 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളിലാണ് പിന്‍സീറ്റ് യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്കായിരിക്കും നിയമം കൂടുതലായി ബാധിക്കുക. നിലവിലുള്ള വാഹനങ്ങളെ ബാധിക്കില്ലെന്നും ഗതാഗത കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു. നേരത്തെ ഇത്തരം വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ നിരോധനം കൂടുതലും ബാധിക്കുക സ്ത്രീകളെയായിരിക്കും. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 25 ശതമാനവും 100 സി.സി.യില്‍ കുറവായതിനാല്‍ പിന്‍സീറ്റുയാത്രാവിലക്കിനുള്ള പരിധി 100 സി.സി.യില്‍നിന്ന് 50 സി.സി.യായി കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ഇത്തരത്തില്‍ തലസ്ഥാനമായ ബെംഗളൂരുവില്‍മാത്രം 49 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നിരത്തുകളില്‍ ഏറ്റവുമധികമുള്ളതും ഇരുചക്രവാഹനങ്ങള്‍ തന്നെയാണ്.

Related Topics

Share this story