Nature

2018 ലെ ലോകകപ്പ് ഫുട്ബാളിന് ഐ.എസിന്‍റെ ഭീഷണി

2018 ലെ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഐ.എസിന്‍റെ പേരിൽ ഭീഷണി. അർജൻറീനയുടെ ബാഴ്സലോണ താരം ലയണൽ മെസ്സിയുടെ കണ്ണില്‍ നിന്നും ചോരവരുന്ന ചിത്രത്തോടുകൂടിയാണ് ഭീഷണി. നിഘണ്ടുവിൽ പോലും പരാജയമില്ലാത്തെ ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങൾ യുദ്ധം ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് കണ്ണീരായി രക്തം വരുന്ന മെസ്സിയുടെ ചിത്രമുള്ളത്. വാഫാ മീഡിയ ഫൗണ്ടേഷൻ എന്ന ഐ.എസ് അനുകൂല മീഡിയ ഗ്രൂപ്പാണ് പോസ്റ്റർ ഇറക്കിയത്. SITE ഇന്റലിജൻസ് ഗ്രൂപ്പാണ് ഇത് കണ്ടെത്തിയത്. നൈക്കിയുടെ ‘ജസ്റ്റ് ഡു ഇറ്റ്’ പോസ്റ്ററുകളെ കളിയാക്കി മെസ്സിയുടെ ചിത്രത്തിന് താഴെ ‘Just Terrorism’ എന്നും ചേർത്തിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.