Times Kerala

അമ്മയായ സന്തോഷം പങ്കുവച്ച് അസിന്‍

 

ബോളിലുഡിലെ മലയാളി സുന്ദരിക്ക് പെണ്‍കുഞ്ഞ് പിറന്നു. താരസുന്ദരി അസിനും മൈക്രോസോഫ്റ്റ് ഉടമ രാഹുല്‍ ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിശേഷം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. തങ്ങളുടെ ജീവിതത്തില്‍ മാലാഖ പോലൊരു കുഞ്ഞ് എത്തിയിരിക്കുന്നു. എല്‌ളാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ പറഞ്ഞു. തനിക്ക് ദൈവം തന്ന പിറന്നാള്‍ സമ്മാനമാണ് തന്റെ മകളെന്നും അസിന്‍ പറഞ്ഞു. 2016 ജനുവരിയിലാണ് അസിനും രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നത്.

Related Topics

Share this story